സിറോ മലബാർ സഭ, കല്യാൺ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി മീറ്റിങ്ങ് തുടങ്ങി

കല്യാൺ മെത്രാൻ മാർ തോമസ് ഇലവനാൽ യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
കല്യാൺ മെത്രാൻ മാർ തോമസ് ഇലവനാൽ യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നു.
കല്യാൺ മെത്രാൻ മാർ തോമസ് ഇലവനാൽ യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നു.
Updated on

താനെ: കല്യാൺ രൂപത എപ്പാർക്കിയൽ അസംബ്ലി മീറ്റിങ്ങ് നവംബർ പന്ത്രണ്ടിന് വൈകിട്ട് ഏഴുമണിക്ക് പൻവേൽ പാസ്റ്ററൽ സെന്‍ററിൽ ആരംഭിച്ചു. കല്യാൺ മെത്രാൻ മാർ തോമസ് ഇലവനാൽ യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വചന പ്രഘോഷണത്തിലടിയുറച്ച കാലാനുസൃതമായ പ്രേഷിത പ്രവർത്തനവും ജീവിതവും എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. 2024 മുതൽ 2030 വരെയുള്ള കല്യാൺ രൂപതയുടെ അധ്യാത്മിക വളർച്ചയെ ലക്ഷ്യം വെച്ച്, രൂപതയുടെ കാലാനുസൃതമാറ്റം എങ്ങനെയാകണം എന്ന് എപ്പാർക്കിയൽ അസംബ്ലി ചർച്ച ചെയ്തു. രൂപതയുടെ എല്ലാ ഇടവകകളിലെയും അൽമായരിൽ നിന്നും ലഭിച്ച നിർദേശങ്ങളെ ക്രോഡീകരിച്ചുള്ള പത്ത് പ്രധാന ആശയങ്ങൾ ആണ് ഈ എപ്പാർക്കിയൽ അസംബ്ലി മീറ്റിങ്ങിന് ആധാരമാകുന്നത്.

നവ സുവിശേഷ വത്ക്കരണം, തുടർ വിശ്വാസപ്രഘോഷണം, ഗാർഹിക സഭ, സിറോ മലബാർ സഭയുടെ വ്യക്തിത്വവും പൈതൃകവും, കുടിയേറിയ കുടുംബങ്ങൾക്കുള്ള കരുതൽ, വൈദികർ- സമർപ്പിതർ- അൽമായ പ്രേഷിതർ-ക്രിസ്തീയ കൂട്ടായ്മകൾ-സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളിലെ പങ്കാളിത്തം, സമ്പർക്ക മാധ്യമ പ്രേഷിതത്വം, രൂപതയുടെ വിഭവ ശേഷി വർധനവ് എന്നിവയാണ് ക്രോഡീകരിക്കപ്പെട്ട അൽമായ നിർദേശങ്ങൾ.

രൂപത വികാരി ജനറൽ ഫാ.ഫ്രാൻസിസ് ഇലുവത്തിങ്കൽ, ഫാ. ജോജു അറക്കൽ, ഫാ. ജോർജ് വട്ടമറ്റം, ഫാ. ജസ്റ്റിൻ കല്ലേലി, രൂപതയിലെ വൈദികർ, സമർപ്പിതർ സന്യസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട അൽമായർ എന്നിവർ നാല് ദിവസം നീണ്ടു നിൽക്കുന്ന എപ്പാർക്കിയൽ അസംബ്ലി മീറ്റിങ്ങിൽ രൂപതയുടെ പാൻവേലിൽ ഉള്ള പാസ്ട്രൽ സെന്‍റർ ആയ ആർക്കിൽ താമസിച്ച് പങ്കെടുക്കും എന്ന് രൂപത വക്താവ് അറിയിച്ചു.

നവംബർ 15ന് ഉച്ചകഴിഞ്ഞു രണ്ടര മണിക്ക് പൊതു സമ്മേളനത്തോട്കൂടി സമാപന സമ്മേളനം ആരംഭിക്കും .വസായി ലാറ്റിൻ രൂപത മെത്രാൻ മാർ ഫെലിക്സ് മച്ചാടോ എപ്പാർക്കിയൽ അസംബ്ലി മീറ്റിങ്ങിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാകും.

Trending

No stories found.

Latest News

No stories found.