നവിമുംബൈ: നവിമുംബൈ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
കേരള നിയമസഭാ സമാജികനായ അഡ്വ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകനും നവി മുംബൈ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ എസ്. കുമാർ അറിയിച്ചു.
അന്നേദിവസം വൈകീട്ട് 6 മണിക്ക് ന്യൂ ബോംബെ കേരളീയ സമാജം (നെരൂൾ) ഹാളിൽ വെച്ചാണ് ചടങ്ങ്. കൂടുതൽ വിവരങ്ങൾക്ക് Ph: 98204 03017