പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; 24 കാരൻ ഒളിവിൽ

ഇതിനു മുമ്പും പ്രതിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്
Symbolic image for rape
Symbolic image for rapeImage by bedneyimages on Freepik
Updated on

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അയൽവാസിയായ 24 കാരനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

2023 ഡിസംബറിലും 2024 ജനുവരി യിലുമാണ് സംഭവം. അശ്ലീല ചിത്രങ്ങൾ കാട്ടി ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അടുത്തിടെയാണ് കുട്ടി ഇക്കാര്യം കുടുംബത്തോട് പറഞ്ഞത്. തുടർന്ന് യുവാവിനെതിരെ സാംതാ നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനു മുമ്പും പ്രതിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നതായി പൊലീസ് പറയുന്നു.

Trending

No stories found.

Latest News

No stories found.