അറബിക്കടൽ കാക്കാൻ ഇന്ത്യയുടെ 10 പടക്കപ്പലുകൾ

ഡ്രോൺ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും നേരിടുകയാണ് ലക്ഷ്യം
അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ പടക്കപ്പലുകൾ.
അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ പടക്കപ്പലുകൾ.
Updated on

ന്യൂഡൽഹി: ചരക്കു കപ്പലുകൾക്കെതിരേ ആക്രമണം പതിവായതോടെ നിരീക്ഷണത്തിന് അറബിക്കടലിൽ ഇന്ത്യ കടലിൽ 10 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഡ്രോൺ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും നേരിടാൻ ഐഎൻഎസ് കോൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മർമഗോവ, ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർക്കാഷ് തുടങ്ങി ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ ഉൾ‌പ്പെടെയാണു നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരദേശ സേനയും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇവയ്ക്കു പുറമേ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, എംക്യു-9ബി സി ഗാർഡിയൻ ഡ്രോണുകൾ എന്നിവയും വിന്യസിച്ചു. ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ ചെറുക്കുന്നതിനായി യുഎസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ ലൈബീരിയൻ പതാക വഹിച്ചു കൊണ്ടുള്ള എംവി കെം പ്ലൂട്ടോ എന്ന കപ്പലിനു നേരെ കൊള്ളക്കാരുടെ ആക്രമണമുണ്ടായി. അതോടെയാണ് ഇന്ത്യ കടലിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.