സ്ത്രീകളെ നഗ്നരാക്കി നടത്തുന്നത് സാധാരണം: മണിപ്പൂർ മുഖ്യമന്ത്രി

ഇതെല്ലാം ബിജെപി സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണെന്നും, ഇന്‍റർനെറ്റ് നിരോധനം കാരണമാണ് ഇതൊന്നും പുറംലോകം അറിയാത്തതെന്നും ആരോപണം
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്.
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്.ഫയൽ ചിത്രം.
Updated on

ഇംഫാൽ: സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നതൊക്കെ മണിപ്പൂരിൽ സാധാരണമാണെന്നും, ഇത്തരത്തിൽ നൂറുകണക്കിനു സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിരേൻ സിങ്.

മണിപ്പൂർ കലാപത്തിനിടെ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയത് എന്തുകൊണ്ടാണ് സർക്കാർ അറിയുക പോലും ചെയ്യാതിരുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് വിവാദ പരാമർശം. മേയ് ആദ്യ വാരമുണ്ടായ സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നതും പൊലീസ് കേസെടുക്കുന്നതും കഴിഞ്ഞ ദിവസം മാത്രമാണ്.

രണ്ടു സ്ത്രീകൾക്കെതിരേയുണ്ടായ അതിക്രമം മാനവികതയ്ക്കെതിരായ കുറ്റകൃത്യമാണെന്നും, താനതിനെ അപലപിക്കുന്നു എന്നും കൂട്ടിച്ചേർക്കാനും ബിരേൻ സിങ് മറന്നില്ല.

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടും മനഃപൂർവം നടപടിയെടുക്കാതിരുന്നതാണെന്നും, ഇന്‍റർനെറ്റ് നിരോധനം കാരണമാണ് ഇതൊന്നും പുറംലോകം അറിയാത്തതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു.

ഇത്തരം സംഭവങ്ങളിലെ പ്രതികൾക്കെതിരേ കർക്കശ നടപടിയെടുക്കുമെന്നും, വധശിക്ഷ നൽകുമെന്നുമെല്ലാം ബിരേൻ സിങ് പറയുന്നുണ്ട്. എന്നാൽ, ഇത്തരം കേസുകളിൽ വധശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുകളില്ലെന്നതാണ് വസ്തുത.

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്.
അയ്യോ ബിരേനേ പോകല്ലേ..., മണിപ്പൂർ മുഖ്യമന്ത്രിക്ക് ബിജെപിയുടെ പിന്തുണ

Trending

No stories found.

Latest News

No stories found.