യുപിയിലെ സർക്കാർ ആശുപത്രിയിൽ പിഴവ്; രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്

കാൻപുരില ലാല ലജാപത് റായ് സർക്കാർ ആശുപത്രിയിലാണ് സംഭവം
യുപിയിലെ സർക്കാർ ആശുപത്രിയിൽ പിഴവ്; രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്
Updated on

ലക്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്ററ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. രക്തദാന സമയത്ത് കൃതമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

കാൻപുരില ലാല ലജാപത് റായ് സർക്കാർ ആശുപത്രിയിലാണ് സംഭവം. 180 തലസേമിയ രോഗികളാണ് ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത്. 14 കുട്ടികൾ സ്വകാര്യ, ജില്ലാ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും സ്ഥീരികരിച്ചത്. 6-16 വയസ് പ്രായമുള്ള കുട്ടികൾക്കാണ് വൈറസ് ബാധയുണ്ടായത്. ഇതിൽ അഞ്ചുപേർക്ക് ഹെപറ്റൈറ്റിസ് സിയും രണ്ട് പേർക്ക് എച്ച്ഐവിയുമാണ് സ്ഥീരികരിച്ചത്.

Trending

No stories found.

Latest News

No stories found.