'ഓപ്പറേഷൻ അജയ്': 2 വിമാനങ്ങൾ കൂടി ഇസ്രയേലിൽ നിന്ന് പുറപ്പെടും

ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാർ കൂടി ഇസ്രയേലിൽ നിന്നും തിരിച്ചെത്തിച്ചു.
Operation Ajay: 2nd flight carrying 235 citizens arrives in New Delhi. MoS Rajkumar Ranjan Singh received the citizens at the airport.
Operation Ajay: 2nd flight carrying 235 citizens arrives in New Delhi. MoS Rajkumar Ranjan Singh received the citizens at the airport.
Updated on

ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ശനിയാഴ്ച 2 വിമാനങ്ങൾ കൂടി ഇസ്രയേലിൽ നിന്ന് പുറപ്പെടും. ഈ കൂട്ടത്തിൽ മലയാളികളുമുണ്ട്. വൈകീട്ട് 5 മണിക്ക് ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന ആദ്യ എയർ ഇന്ത്യ വിമാനം ശനിയാഴ്ച രാത്രി ഒന്നരയ്ക്ക് ഡൽഹിയിലെത്തും. രാത്രി 10.30 പുറപ്പെടുന്ന രണ്ടാമത്തെ വിമാനം നാളെ രാവിലെ 7 മണിക്ക് ഡൽഹിയിൽ എത്തുമെന്നും അധികൃതർ അറിയിച്ചു. ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന പ്രത്യേക സ്പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്ക് ദില്ലിയിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.

ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാർ കൂടി ഇസ്രയേലിൽ നിന്നും തിരിച്ചെത്തിച്ചു. വെള്ളിയാഴ്ച 211 ഇന്ത്യക്കാർ തിരിച്ചെത്തിയിരുന്നു. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. കേരളത്തിലേക്ക് തിരിച്ചെത്താന്‍ താൽപര്യമറിയിച്ച് കേരള ഹൗസിൽ ഇരുപതോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും.

Trending

No stories found.

Latest News

No stories found.