ഭുവനേശ്വർ: ഒഡീശ ട്രെയിൻ അപകടത്തെ തുടർന്ന് ഞായറാഴ്ചയും രാജ്യവ്യാപകമായി 29 ട്രെയിനുകൾ കൂടി റദ്ദാക്കി. ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾക്കു പുറമേയാണിത്. ഇതോടെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി.
45 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കേളത്തിൽ നിന്ന് തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സപ്രസ്, കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ആയിരത്തോളം ജീവനക്കാരാണ് ഇതിനായി പരിശ്രമിക്കുന്നത്.
സിഗ്നലിലെ പിഴവ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.