ബേലാപൂർ-ഖാർകോപ്പർ ലോക്കൽ ട്രെയിനിന്‍റെ 3 കോച്ചുകൾ പാളം തെറ്റി

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദുരിതാശ്വാസ ട്രെയിനുകൾ സ്ഥലത്തേക്ക് പുറപ്പെട്ടതായി സെൻട്രൽ റെയിൽവേയുടെ സിപിആർഒ ശിവാജി സുതാർ പറഞ്ഞു.
ബേലാപൂർ-ഖാർകോപ്പർ ലോക്കൽ ട്രെയിനിന്‍റെ 3 കോച്ചുകൾ പാളം തെറ്റി
Updated on

നവിമുംബൈ: സെൻട്രൽ റെയിൽവേയുടെ ഉറാൻ ലൈനിൽ ബേലാപൂരിൽ നിന്ന് ഖാർകോപ്പറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് ഇന്ന് രാവിലെ പാളം തെറ്റിയത്.

രാവിലെ 8.46ഓടെയാണ് സംഭവം. പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദുരിതാശ്വാസ ട്രെയിനുകൾ സ്ഥലത്തേക്ക് പുറപ്പെട്ടതായി സെൻട്രൽ റെയിൽവേയുടെ സിപിആർഒ ശിവാജി സുതാർ പറഞ്ഞു.

ബേലാപൂർ-ഖാർകോപാർ-നെറൂൾ പാതയിലെ ട്രെയിനുകൾ താൽക്കാലികമായി പ്രവർത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഹാർബർ ലൈൻ ട്രെയിനുകൾ ഷെഡ്യൂൾ അനുസരിച്ച് ഓടുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

ലഭിച്ച പ്രാഥമിക വിവരം അനുസരിച്ച്, ഖാർകോപ്പർ സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് സംഭവം നടന്നതെന്നും അറിയിച്ചു.

Trending

No stories found.

Latest News

No stories found.