ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്കിടെ സംഘർ‌ഷം: 3 മരണം, നിരവധി പേർക്ക് പരുക്ക്

പുരാതനമായ ഹരിഹർ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് മുഗൾ ഭരണകാലത്ത് മോസ്ക് നിർമിച്ചതെന്നാണ് അവകാശവാദം
3 killed in ups sambhal as mob opposed mosque survey
ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്കിടെ സംഘർ‌ഷം: 3 മരണം, നിരവധി പേർക്ക് പരുക്ക്
Updated on

ലക്നൗ: ഉത്തർപ്രദേശിലെ സാംബലിൽ ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്നു മരണം. പ്രദേശവാസികളായ നയീം, ബിലാൽ, നിമൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവിടുത്തെ മുസ്ലിം പള്ളിയിൽ സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ട സംഘർഷത്തിലും പൊലീസ് നടപടിയിലുമാണ് മരണമുണ്ടായത്. സംഘർഷത്തിനിടെ പത്തോളം പേരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുരാതനമായ ഹരിഹർ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് മുഗൾ ഭരണകാലത്ത് മോസ്ക് നിർമിച്ചതെന്നാണ് അവകാശവാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക കോടതിയിൽ നൽകിയ ഹർജിയിലാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഇതേ തുടർന്നാണ് സർവേ നടത്തിയതും അതിക്രമത്തിൽ കലാശിച്ചതും. ഇതു രണ്ടാം തവണയാണ് മോസ്കിൽ സർവേ നടത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാമ് ജമാ മസ്ജിദിൽ ആദ്യ സർവേ നടന്നത്. അന്നു മുതൽ പ്രദേശത്ത് സംഘർഷം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ 7 മണിക്കാണ് രണ്ടാമത്തെ സർവേ ആരംഭിച്ചത്. സർവേ ആരംഭിക്കും മുൻപേ തന്നെ പ്രദേശത്ത് വൻ ജനക്കൂട്ടം ഇടം പിടിച്ചിരുന്നു. പൊലീസിനു നേരെ കല്ലെറിയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്.

Trending

No stories found.

Latest News

No stories found.