ജയ്പൂർ: രാജസ്ഥാനിൽ ഇടിമിന്നലേറ്റ് വിവിധ ജില്ലകളിലായി 4 പേർ മരിച്ചു. പാലി, ബാരന്‍, ചിത്തോർഗഡ് എന്നീ ജില്ലകളിലാണു മരണം റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം പാലി ജില്ലയിൽ ഇടിമിന്നലേറ്റ് ദിനേശ് (21) എന്നയാൾ മരിച്ചതായി പൊലീസ് അറിയിച്ചു. ബാരന്‍റെ പട്‌പടിയിൽ, ഹരിറാം, 46, കമൽ, 32, എന്നിവരും ചിത്തോർഗഡിൽ 10 വയസ്സുകാരിയുമാണ് മരിച്ചത് ബഡോലി ഘട്ട പഞ്ചായത്തിൽ മഴ പെയ്യുന്നതിനിടെ മരത്തിനടിയിലിരുന്ന 4 സഹോദരന്മാർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ മൺസൂൺ പ്രവേശിച്ചിരുന്നു. ഉദയ്പൂർ, കോട്ട, ബിക്കാനീർ, ജയ്പൂർ ഡിവിഷനുകളിലെ ചില ജില്ലകളിൽ കനത്ത മഴയുണ്ടായരുന്നതായാണ് വിവരം.