ജനാധിപത്യത്തിലെ ആ കറുത്ത ഏട്; അടിയന്തരാവസ്ഥയ്ക്ക് 49 വയസ്

1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു
49 years of emergency in india
ഇന്ദിരാ ഗാന്ധി
Updated on

ജനാധിപത്യത്തിന്‍റെ ചരിത്രത്തിലിന്നും ഒരു കറുത്ത ഏടായി അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തിന് ഇന്ന് 49 വയസ്. 1975 ഇതുപൊലൊരു ജൂൺ 25, അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരുപത്തിയോന്നു മാസം നീണ്ടു നിന്ന അടിയന്തരാവസ്ഥ.

70 കളുടെ തുടക്കം. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർവ പ്രതാപത്തിൽ രാജ്യം ഭരിക്കുന്ന കാലം. ഇന്ത്യയെന്നാൽ ഇന്ദിരയാണെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെണെന്നും വരെ അസമീസ് കവിയും കോൺഗ്രസ് നേതാവുമായ ഡി.കെ ബറുവ പ്രഖ്യാപിച്ച കാലം.

1971-ലെ പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്കുകിട്ടിയ മൂന്നില്‍രണ്ടു ഭൂരിപക്ഷം നല്‍കിയ അമിതവിശ്വാസം കൊണ്ടാവും. ഒപ്പം കൂടെയുണ്ടായിരുന്ന ഉപജാപക സംഘങ്ങളുടെയും സ്തുതി പാടകരുടേയും ബലത്തിൽ ഏകാധിപത്യത്തിലേക്ക് ഇന്ദിരയുടെ ഭരണം മാറി. ഇന്ദിരാഗാന്ധി എന്ന ഭരണാധികാരി തനിക്കും തന്‍റെ ഭരണകൂടത്തിനും എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും ജനാധിപത്യരീതികള്‍ക്കുപകരം അധികാരപ്രമത്തതകൊണ്ട് നേരിട്ടതിന്‍റെ ഫലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.

പാക്കിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്‍റെ ആഭ്യന്തരവരുമാനം കുറച്ചു. വരൾച്ചയും പട്ടിണിയും തൊഴിലില്ലായ്മയും ഇന്ദിരയ്‌ക്കെതിരെ സമരങ്ങൾക്കിടയാക്കി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ലവം പ്രഖ്യാപിച്ചു. തനിക്കും തന്‍റെ പാർട്ടിക്കുമെതിരെ വന്നവരെയെല്ലാം ഇന്ദിര വെട്ടിനിരത്തി. തനിക്കും തന്‍റെ പാർട്ടിക്കും ലഭിച്ച പിന്തുണ എന്തും ചെയ്യാനുള്ള ലൈസൻസായി കണ്ട ഇന്ദിര ജനാധിപത്യം മറന്ന് ഏകാധിപത്യത്തിലേക്ക് കടന്നു.

1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. ചരിത്രവിധിയിൽ‌ കാലിടറിയ ഇന്ദിര വിധിവന്ന് പതിമൂന്നാം നാൾ, 1975 ജൂൺ 25 -ന് അർദ്ധരാത്രി രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിനെ കൊണ്ട് അടിയന്തരാവസ്ഥ ഉത്തരവിൽ ഒപ്പു വപ്പിച്ചു. അന്ന് അർദ്ധരാത്രിമുതൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. 26 ന് ഉറക്കമുണർന്ന ജനം ഞെട്ടി.

മാധ്യമങ്ങളെ അടിച്ചർത്തി. അടിയന്താവസ്ഥയ്ക്കെതിരേ സംസാരിച്ചവരെയെല്ലാം കരിങ്കൽ തടവിലാക്കി. സാധാരണക്കാരായ ജനങ്ങൾ അധികാര ദുർ വിനിയോഗത്തിന്‍റെ രക്തസാക്ഷികളായിമാറി. വളരെ കുപ്രസിദ്ധി ആർജിച്ച രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. അന്നത്തെ പൊലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡിഐജി , സബ്‌-ഇൻസ്പെക്ടർ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു. ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് ഇന്ദിര രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അണികളെയും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തു.

21 മാസത്തിനുശേഷം അടിയന്തരാവസ്ഥ പിൻവലിച്ചു. 1977 മാർച്ച് 23-നാണ് ഔദ്യോഗികമായി അടിയന്തരാവസ്ഥ അവസാനിച്ചത്. രാജ്യത്തെ ഔദ്യോഗിക ഇണലിജൻസ് സ്രോതസുകൾ ഇന്ദിരയോട് ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിനാലാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ചത് എന്ന് പറയപ്പെടുന്നു. 1977 ൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം അടിച്ചമർത്തലിന്‍റേയും അധികാര ദുർവിനിയോഗത്തിന്‍റെയും ശക്തിയിൽ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ദിരക്കെതിരേ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. അമിതാധികാരപ്രയോഗത്തിന് ഇന്ത്യൻ ജനത നൽകിയ മറുപടിയായിരുന്നു അതെന്ന് ജനം ഓർമ്മിപ്പിച്ചു.

Trending

No stories found.

Latest News

No stories found.