ബെംഗളൂരു: കനകനഗറിൽ ഭീകരർ എന്ന് സംശയിക്കുന്ന 5 പേർ പിടിയിൽ. കർണാടക സെന്‍റട്രൽ ക്രൈംബ്രാഞ്ചിന് (സിസിബി) ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഇവർ പിടിയിലാവുന്നത്.
സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുദാസിർ, സാഹിദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും തോക്കുകളുടേയും സ്ഫോടകവസ്തുകളുടെയും വന്‍ ശേഖരം കണ്ടെത്തി. ഇവർ ബെംഗളൂരുവുൽ വന്‍ സ്ഘോടനം നടത്താനായി പദ്ധതിയിട്ടിരുന്നതായാണ് സിബിഐ അറിയിച്ചു.
പടിയിലായ 5 പേരും 2017ൽ നടന്ന ഒകു കൊലപാതകത്തിലെ പ്രതികളാണ്. പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ കഴിയവെ ഇവർ ഭീകരരുമായി ബന്ധം പുലർത്തിയിരുന്നതായും സിസിബി പറയുന്നു. ഇവരിൽ നിന്ന് തോക്കുകളും സ്ഫോടകവസ്തുകളും കൂടാതെ 4 വാക്കി- ടോക്കികൾ, 7 നാടന്‍ പിസ്റ്റളുകൾ, 42 ലൈവ് ബുള്ളറ്റുകൾ, 2 കഠാരകൾ, 2 സാറ്റലൈറ്റ് ഫോണുകൾ, 4 ഗ്രനേഡുകൾ എന്നിവയും പിടിച്ചെടുത്തു.