ഹിമാചലിൽ കൂറുമാറി വോട്ട് ചെയ്ത 6 എംഎൽഎമാരെ അയോഗ്യരാക്കി

68-അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ഇതോടെ നാൽപ്പതിൽ നിന്ന് 34 ആയി കുറഞ്ഞു
Kuldeep Singh Patyhania, Assembly Speaker, Himachal Pradesh
Kuldeep Singh Patyhania, Assembly Speaker, Himachal Pradesh
Updated on

ഷിംല: ഹിമാചൽ പ്രദേശിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. കോൺഗ്രസിന്‍റെ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് കൂറുമാറ്റമായി കണക്കിലെടുത്താണ് നടപടി.

68-അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ഇതോടെ നാൽപ്പതിൽ നിന്ന് 34 ആയി കുറഞ്ഞു. അതേസമയം, സ്പീക്കറുടെ ചേംബറിൽ മുദ്രാവാക്യം വിളിക്കുകയും, നിയമസഭയിൽ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബിജെപി എംഎൽഎമാരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 25 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.

Trending

No stories found.

Latest News

No stories found.