ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം: 6 പേർക്ക് പൊള്ളലേറ്റു

8 അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ അണച്ചത്.
6 people were burnt in Huge fire in Delhi INA market
ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം: 6 പേർക്ക് പൊള്ളലേറ്റു
Updated on

ന്യൂഡൽഹി: ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. 2 റസ്റ്റോറന്‍റുകളിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച പുലർച്ചെ 3 മണിക്കായിരുന്നു അപകടം. ഹോട്ടലിന്‍റെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. 8 അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ അണച്ചത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.