മുംബൈ: പിതാവിന്‍റെ ഭക്ഷണശാലയിലെ തിളച്ച എണ്ണപാത്രത്തിൽ വീണ് 6 വയസുകാരിക്ക് (6 year old) ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ (maharastra) നാസിക്കിലാണ് സംഭവം. വൈഷ്ണവി സമാധാന്‍ പവന്‍ എന്ന കുട്ടിയാണ് മരിച്ചത്.
മാർച്ച് 30നായിരുന്നു കുട്ടിക്ക് അപകടം ഉണ്ടാകുന്നത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. (death) അച്ഛന്‍റെ ഭക്ഷണശാലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് കുട്ടി തിളച്ച എണ്ണപാത്രത്തിലേക്ക് (hot oil) വീഴുകയായിരുന്നു.
ഉടനെ തന്നെ കുട്ടിയെ പത്രത്തിൽ നിന്നെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചു.അവിടെ നിന്ന് വിദഗ്ദചികിത്സയ്ക്കായി നാസിക്കിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അപകടമരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.