തമിഴ് നാട്ടിലെ 75% വിദ‍്യാർഥികൾക്കും രണ്ടക്ക നമ്പർ തിരിച്ചറിയാൻ കഴിയുന്നില്ല: ഗവർണർ

രാജ്ഭവനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിച്ചുകൊണ്ടായിരുന്നു ഗവർണർ ഈ കാര‍്യം വെളിപെടുത്തിയത്
75% students in Tamil Nadu unable to recognize two-digit number: Governor
തമിഴ് നാട്ടിലെ 75% വിദ‍്യാർഥികൾക്കും രണ്ടക്ക നമ്പർ തിരിച്ചറിയാൻ കഴിയുന്നില്ല: ഗവർണർ
Updated on

ചെനൈ: തമിഴ് നാട്ടിലെ 75% വിദ‍്യാർഥികൾക്കും രണ്ടക്ക നമ്പർ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഗവർണർ ആർഎൻ രവി. സംസ്ഥാനത്തെ ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം കുട്ടികളെ ഉപയോഗശൂന്യമാക്കുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമായ മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിച്ചുകൊണ്ടായിരുന്നു ഗവർണർ ഈ കാര‍്യം വെളിപെടുത്തിയത്. തമിഴ്‌നാട്ടിൽ വിദ്യാഭ്യാസത്തിന്‍റെ അടിത്തറ ദുർബലമായെന്നും അധ്യാപന നിലവാരം ദേശീയ ശരാശരിയേക്കാൾ താഴെയായി താഴ്ന്നുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

യാതൊരു നിയന്ത്രണവുമില്ലാതെ അവർക്ക് ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതിലൂടെ നമ്മൾ അവരെ തൊഴിൽരഹിതരും ഉപയോഗശൂന്യരുമാക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. സ്‌കൂളുകളിലും കോളെജുകളിലും സിന്തറ്റിക് കെമിക്കൽ മരുന്നുകളുടെ ലഭ്യത വളരെയധികം കൂടിവരുന്നുണ്ടെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ഗവർണർ വ‍്യക്തമാക്കി. ‌

ഇതേദിവസം തന്നെ ഗവർണറെ വിമർശിച്ച് മന്ത്രി ഉദയാനിധി സ്റ്റാലിൻ രംഗത്തെത്തി. തമിഴ്നാട് സ്റ്റേറ്റ് സിലബസ് വിദ‍്യാർഥികളെ യുക്തിപരമായി ചിന്തിപ്പിക്കുകയും ചോദ‍്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സ്റ്റേറ്റ് ബോർഡിന് കീഴിൽ പഠിച്ചവരിൽ പലരും ഐഎസ്ആർഒയിലും ഐടി മേഖലയിലും ഉന്നത പദവികൾ വഹിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ സ്റ്റേറ്റ് ബോർഡ് സിലബസിനെ ആരെങ്കിലും വിമർശിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനർത്ഥം അവർ നമ്മുടെ വിദ്യാർത്ഥികളെയും അധ്യാപകരെയും അപമാനിക്കുകയാണെന്നും. നമ്മുടെ മുഖ്യമന്ത്രിയും ദ്രാവിഡ മോഡൽ സർക്കാരും ഇത് അനുവദിക്കില്ലെന്നും ഉദയനിധി സ്റ്റാലിൻ വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.