9 kanwariyas electrocuted in bihar
കാവടിയാത്രികരുടെ വാഹനം വൈദ്യുത തൂണിൽ ഇടിച്ചു 9 മരണം

കാവടിയാത്രികരുടെ വാഹനം വൈദ്യുത തൂണിൽ ഇടിച്ചു; 9 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്
Published on

പട്ന: ബിഹാറിലെ കൻവാർ തിർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടം. 9 തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. 6 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്.

വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ജെതുയി നിസാമത്ത് ഗ്രാമത്തിൽനിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്‌ലേജ ഘട്ടിൽനിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാവടി യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഹിന്ദു തീർഥാടകർ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ​ഗം​ഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവ വിഗ്രഹങ്ങൾ അഭിഷേകം നടത്തുന്നതാണ് ആചാരം.