ജയ്പൂർ: രാജസ്ഥാനിലെ ദൗസയിൽ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി രക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വീടിന് സമീപമുളള കൃഷിയിടത്തിൽ കളിക്കുന്നതിനിടയിലാണ് കുഴൽ കിണറിൽ കുട്ടി വീണത്.
600 അടി താഴ്ചയുളള കുഴൽ കിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങി കിടന്നത്. ദൗസ ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍, എസ്പി രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാന - ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയെ രക്ഷിക്കാൻ സാധിച്ചതെന്ന് എൻഡിആർഎഫ് അസിസ്റ്റന്‍റ് കമാൻഡർ യോഗേഷ് കുമാർ പറഞ്ഞു.
കുട്ടി കുടുങ്ങിക്കിടന്ന കുഴിക്ക് സമാന്തരമായി 15 അടി താഴ്ചയിൽ മറ്റൊരു കുഴിയെടുത്താണ് രക്ഷപ്രവർത്തനം നടത്തിയത്. കുട്ടിയുടെ ചലനവും അവസ്ഥയും കാമറകളിലൂടെ അറിയുകയും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ പരീക്ഷിച്ചിരുന്നതയും, എസ്പി രഞ്ജിത് ശര്‍മ്മ പറഞ്ഞു. കുട്ടിക്ക് ഓക്‌സിജന്‍ നൽക്കാനായി കൃത്യസമയത്ത് മെഡിക്കല്‍ സംഘവും എത്തിയിരുന്നതായി ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.