ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. നാലു പ്രധാന പദവികളിൽ മൂന്നും എബിവിപി സ്വന്തമാക്കിയപ്പോൾ വൈസ് പ്രസിഡന്‍റ് പദവി എൻഎസ്‌യുഐ നേടി. എബിവിപിയുടെ തുഷാർ ദേധയാണ് പ്രസിഡന്‍റ്. അപരാജിത സെക്രട്ടറിയും സച്ചിൻ ബൈസ്‌ല ജോയിന്‍റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
എൻഎസ്‌യുവിലെ അഭി ദഹിയയാണു വൈസ് പ്രസിഡന്‍റ്. നാലു സ്ഥാനങ്ങളിലേക്ക് 24 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എബിവിപിയും എൻഎസ്‌യുവും തമ്മിലായിരുന്നു പ്രധാന മത്സരം.