'മാർക്ക് ആന്‍റണി'യുടെ സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി; വിശാലിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ നടപടിയുമായി കേന്ദ്രം

നടന്‍റെ വീഡിയോ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറുനുള്ളിലാണ് നടപടി
Vishal
Vishal
Updated on

ന്യൂഡൽഹി: മാർക്ക് ആന്‍റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന നടൻ വിശാലിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. സംഭവത്തിൽ അന്വേഷണം നടത്താൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചു.

വിശാലിന്‍റെ പുതിയ ചിത്രമാണ് മാർക്ക് ആന്‍റണി. ഈ ചിത്രം റിലീസ് ചെയ്യാനായി പണം നൽകേണ്ടി വന്നു എന്നാണ് നടൻ എക്സിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ചിത്രം റിലീസ് ചെയ്യാൻ 3 ലക്ഷം രൂപയും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാനായി മൂന്നര ലക്ഷം രൂപയും നൽ‌കേണ്ടി വന്നു എന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ട്രാൻഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ടാഗ് ചെയ്താണ് വിശാൽ വീഡിയോ പുറത്തുവിട്ടത്. അധ്വാധിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിന്‍റെ നീരസവും അദ്ദേഹം പ്രകടിപ്പിച്ചു.

Trending

No stories found.

Latest News

No stories found.