യുഎസ് കോടതിയുടെ കുറ്റപത്രം അടിസ്ഥാന രഹിതം; ആരോപണം തള്ളി അദാനി ഗ്രൂപ്പ്

പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
adani group reacts to US bribery charges against Gautam Adani
അദാനി ഗ്രൂപ്പ്
Updated on

ന്യൂഡൽഹി: സൗരോർജ കരാറിൽ അഴിമതി ആരോപിച്ച് യുഎസ് കോടതി അദാനിക്കെതിരേ അഴിമതികുറ്റം ചുമത്തിയതിനു പിന്നാലെ ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്ത്. സൗരോർജ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (2,100 കോടി രൂപ) കൈക്കൂലി നൽകിയെന്നാരോപിച്ച് അദാനി അടക്കം ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

"അദാനി ഗ്രീനിന്‍റെ ഡയറക്ടർമാർക്കെതിരെ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു.

Trending

No stories found.

Latest News

No stories found.