സൗരദൗത്യം: പേടകം വിജയകരമായി വേർപ്പെട്ടു, അഭിനന്ദിച്ച് പ്രധാനമന്ത്രി

വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടത്.
സൗരദൗത്യം: പേടകം വിജയകരമായി വേർപ്പെട്ടു, അഭിനന്ദിച്ച് പ്രധാനമന്ത്രി
Updated on

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. പിഎസ്എൽവി റോക്കറ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച ആദിത്യ എൽ 1 വിജയകരമായി വേർപ്പെട്ടതായി ഇസ്രൊ അധികൃതർ സ്ഥിരീകരിച്ചു. പിഎസ്എൽവി സി 57 ലാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടത്.

സൗരദൗത്യത്തിന് വിജയകരമായി തുടക്കം കുറിച്ച ഐഎസ്ആർഒ അധികൃതരെയും ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഴുവൻ മാനവരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതൽ അറിയുന്നതിനായുള്ള നമ്മുടെ അശ്രാന്ത ശാസ്ത്രീയ പരിശ്രമം തുടരുമെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.