കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് ലൈംഗിക വികാരങ്ങൾ നിയന്ത്രിക്കാൻ സാധിക്കണമെന്നും, ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കൽക്കട്ട ഹൈക്കോടതി.
ജസ്റ്റിസുമാരായ ചിത്തരഞ്ജൻ ദാസ്, പാർഥസാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് ഉപദേശം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
"കൗമാരക്കാരായ പെൺകുട്ടികൾ രണ്ട് മിനിറ്റ് സന്തോഷത്തിന് വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കണം. സ്വന്തം ശരീരത്തിൻ്റെ പവിത്ര കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രായപൂർത്തിയായ ഓരോ പെൺകുട്ടിക്കുമുണ്ട്. അതുപോലെ പെൺകുട്ടികളെയും യുവതികളെയും ബഹുമാനിക്കേണ്ടത് പ്രായപൂർത്തിയായ ഓരോ ആൺകുട്ടിയുടെയും കടമയാണെന്നുമായിരുന്നു'' കോടതിയുടെ ഉപദേശം.
കാണുന്നതോ കേൾക്കുന്നതോ വായിക്കുന്നതോ ചർച്ച ചെയ്യുന്നതോ പോലുള്ള സ്വന്തം പ്രവൃത്തികളിലൂടെ വിവിധ ഉത്തേജകങ്ങളാൽ സജീവമാക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകൾ പുരുഷന്മാരിലെയും സ്ത്രീകളിലെയും അണ്ഡാശയങ്ങളിൽ നിന്നും ചെറിയ അളവിൽ അഡ്രീനൽ ഗ്രന്ഥികളിൽ നിന്നും സ്രവിക്കുന്നു ഇത് ഹൈപ്പോതലാമസും പിറ്റ്യൂട്ടറി ഗ്രന്ഥിയും ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് നിയന്ത്രിക്കുന്നു. ഇത് പ്രാഥമികമായി ലൈംഗികാസക്തിയ്ക്കും ലിബിഡോയ്ക്കും (പുരുഷന്മാരിൽ) ഉത്തരവാദിയാകുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ചെറുപ്പത്തിലെ ലൈംഗിക ബന്ധത്തിൽ നിന്ന് ഉണ്ടാകുന്ന നിയമപരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് സമഗ്രമായ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള കൗമാരക്കാർക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി.