സീറ്റിനെച്ചൊല്ലി തർക്കം; എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥനെ യാത്രക്കാരൻ ആക്രമിച്ചു

മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം യാത്രക്കാരൻ പെരുമാറിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. തുടർന്ന് ഡൽഹിയിൽ വിമാനമെത്തിയ ഉടനെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി
air india
air india
Updated on

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ യാത്രക്കാരൻ ആക്രമിച്ചതായി പരാതി. ജൂലൈ 9 ന് സിഡ്നി-ഡൽഹി വിമാനത്തിലാണ് സംഭവം.

ബിസിനസ് ക്ലാസിലെ സീറ്റ് തകരാറിനെ തുടർന്ന് ഇക്കോണമി ക്ലാസിലേക്ക് മാറിയ എയർ ഇന്ത്യ ഉദ്യോഗസ്ഥനു നേരെയായിരുന്നു ആക്രമണം. മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് യാത്രക്കാരൻ മോശമായി പെരുമാറിയത്.

എയർ ഇന്ത്യ ഉദ്യോഗസ്ഥന് വിമാനത്തിൽ 30 സി സീറ്റാണ് അനുവദിച്ചിരുന്നത്. യാത്രക്കാർ ഉണ്ടായിരുന്നതിനാൽ 25-ാം നിരയിലെ സീറ്റാണ് അദ്ദേഹം തെരഞ്ഞെടുത്തത്. തന്‍റെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനോട് മയത്തിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനെ തുടർന്ന് അയാൾ ഉദ്യോഗസ്ഥനെ അടിച്ചു. വിമാനത്തിലെ ജീവനക്കാർക്ക് ഇയാളെ നിയന്ത്രിക്കാനാവാതെ വന്നതോടെ ഉദ്യോഗസ്ഥൻ പിൻസീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു.

മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം യാത്രക്കാരൻ പെരുമാറിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. തുടർന്ന് ഡൽഹിയിൽ വിമാനമെത്തിയ ഉടനെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇയാൾ എയർ ഇന്ത്യയോട് ക്ഷമാപണം നടത്തിയതിനെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.