വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ്ങിനെ നിയമിച്ചു

2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47ാമത് ഉപ മേധാവിയായി
air marshal amar preet singh is the new chief of air force
എയർ മാർഷൽ അമർ പ്രീത് സിങ്ങ്
Updated on

ന്യൂഡൽഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ്ങിനെ പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. നിലവിലെ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സെപ്റ്റംബർ 30ന് വിരമിക്കും. അമർ പ്രീത് സിങ് നിലവിൽ എയർ സ്റ്റാഫിന്‍റെ വൈസ് ചീഫ് ആണ്.

1964 ഒക്ടോബർ 27ന് ജനിച്ച അമർ പ്രീത് സിങ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മിഷൻ ചെയ്യപ്പെട്ടത്. 40 വർഷത്തെ കരിയറിനിടെ നിരവധി ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47ാമത് ഉപ മേധാവിയായി. 2023ൽ പരമവിശിഷ്ട സേവാ മെഡലും 2019ൽ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കി. നാഷണൽ ഡിഫൻസ് അക്കാഡമി, നാഷണൽ ഡിഫൻസ് കോളെജ്, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളെജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്.

വിവിധതരം ഫിക്സഡ്, റോട്ടറി- വിങ് വിമാനങ്ങളിൽ 5,000 മണിക്കൂറിലധികം പറന്ന അനുഭവമുള്ള അദ്ദേഹം ഒരു ഫ്ലൈയിങ് ഇൻസ്ട്രക്റ്ററും എക്സ്പിരിമെന്‍റൽ ടെസ്റ്റ് പൈലറ്റുമാണ്. ഒരു ടെസ്റ്റ് പൈലറ്റെന്ന നിലയിൽ, റഷ്യയിലെ മോസ്കോയിൽ മിഗ് -29 അപ്‌ഗ്രേഡ് പ്രോജക്റ്റ് മാനെജ്‌മെന്‍റ് ടീമിനെ നയിച്ചു. നാഷണൽ ഫ്ലൈറ്റ് ടെസ്റ്റ് സെന്‍റർ പ്രോജക്റ്റ് ഡയറക്റ്ററായിരുന്നു. ഇന്ത്യയുടെ തദ്ദേശീയ നിർമിത തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്‍റെ ഫ്ലൈറ്റ് ടെസ്റ്റിങ് ചുമതലയും വഹിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.