പുകമഞ്ഞിൽ മൂടി ഡൽഹി: വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതീകൂല കാലാവസ്ഥ കണക്കിലെടുത്ത് 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്
air pollution at delhi in crucial stage
പുകമഞ്ഞിൽ മൂടി ഡൽഹി: വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Updated on

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതോടെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് കടന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലാണ് കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.

പ്രതീകൂല കാലാവസ്ഥ കണക്കിലെടുത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 10 വിമാനങ്ങളോളം വഴിതിരിച്ചുവിട്ടതായാണ് വിവരം. പുകമഞ്ഞ് മൂന്നു ദിവസത്തോളം തുടർന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഡൽഹിയിലെ വായു ഗുണനിലവാരം അതിഗുരുതരമായ 400 കടന്നതായാണ് വിവരം. കഴിഞ്ഞ 2 ആഴ്ചത്തോളമായി വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലായിരുന്നു. കൂടിയായപ്പോള്‍ ജനജീവിതം കടുത്ത ബുദ്ധിമുട്ടിലാണ്.

Trending

No stories found.

Latest News

No stories found.