നടൻ അക്ഷയ് കുമാറിന് മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ചു

പ്രൊമോഷൺ ടീമിലെ നിരവധി അംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു
Akshay Kumar tests positive for COVID-19 for the third time
നടൻ അക്ഷയ് കുമാറിന് മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ചുfile
Updated on

മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് മൂന്നാമതും കൊവിഡ് 19 സ്ഥിരീകരിച്ചു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സർഫിറയുടെ പ്രമോഷനുകൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടി. എന്നാൽ ലക്ഷണങ്ങൽ കണ്ട് നടത്തിയ പരിശോധനയിലാണ് മൂന്നാമതും കൊവിഡ് 19 സ്ഥിരീകരിച്ചത്.

അക്ഷയ്ക്കൊപ്പം സർഫിറയുടെ പ്രൊമോഷണൽ ടീമിലെ നിരവധി അംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റേയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയില്ല. സർഫിറയുടെ അവസാന ഘട്ട പ്രമോഷനും താരം ഒഴിവാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

മുന്‍പ് 2021 ഏപ്രിലിലും 2022 മെയ് മാസത്തിലും അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് കൊവിഡ്-19 പോസിറ്റീവായതിനെത്തുടർന്ന് അക്ഷയ് കുമാറിന് കാൻ ഫിലിം ഫെസ്റ്റിവലിലെക്കുള്ള തന്‍റെ സന്ദർശനം റദ്ദാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.