ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ അനുമതി

പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ പിൻവലിച്ചു.
 ഗ്യാൻവാപി പള്ളി
ഗ്യാൻവാപി പള്ളി
Updated on

അലഹാബാദ്: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളി വളപ്പിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനക്ക് അനുമതി നൽകി അലഹാബാദ് ഹൈക്കോടതി. പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അലഹാബാദ് കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സ്റ്റേ പിൻവലിച്ചു.

പരിശോധന നടത്താമെന്ന വാരണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നു വരെ നീട്ടിയിരുന്നു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ ഈ മാസം 26 ന് വൈകിട്ട് അ്്ചുവരെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി മുസ്ലീം വിഭാഗം നൽകിയ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് മൂന്നിന് അന്തിമവിധി പ്രസ്താവിക്കും വരെ സ്റ്റേ നീട്ടിയത്.

Trending

No stories found.

Latest News

No stories found.