പശുക്കടത്ത് ആരോപണം: തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

പിന്നീട് 2 ലക്ഷം രൂപ നൽകിയാൽ ഇയാളെ വിട്ടയയ്ക്കാമെന്നും കുടുംബത്തെ അറിയിക്കുകയും ചെയ്തു.
പശുക്കടത്ത് ആരോപണം: തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
Updated on

ബെംഗളൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് കന്നുകാലി വ്യാപാരിയെ മർദിച്ച് കൊലപ്പെടുത്തി. കർണാടക രാമനഗര ജില്ലയിൽ സാത്തനൂരിൽ ഇദ്രീസ് പാഷ എന്നയാളാണ് മരിച്ചത്. ഇ‍യാളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തുതയായിരുന്നു. സംഭവത്തിൽ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകന്‍ പുനീത് കേരെഹള്ളി എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകൾക്കുമെതിരെ പൊലീസ് കേസെടുത്തു.

മാർച്ച് 31ന് രാത്രി ചന്തയിൽ നിന്നും വണ്ടിയിൽ പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെ, തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകന്‍ പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ഇയാളെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇദ്രിസിനോട് തിരികെ പാകിസ്ഥാനിലേക്ക് പോകാനും ആക്രോശിച്ചു. രേഖകൾ കാണിച്ചിട്ടും വിട്ടയക്കാന്‍ തയ്യാറായില്ല. പിന്നീട് 2 ലക്ഷം രൂപ നൽകിയാൽ ഇയാളെ വിട്ടയയ്ക്കാമെന്നും കുടുംബത്തെ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഇദ്രീസ് പാഷയെ ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീട് ഇദ്രീസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കൾ സത്താന്നൂർ പൊലീസ് സ്റ്റേഷന്‍ മുന്നിൽ നടത്തിയ പ്രതിഷേധത്തിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.

Trending

No stories found.

Latest News

No stories found.