തമിഴ്നാട്ടിലെ വളം നിർമാണ യൂണിറ്റിൽ അമോണിയം വാതകം ചോർന്നു; 25 പേർ ആശുപത്രിയിൽ|Video

പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി പൊതുവഴിയിൽ നിലയുറപ്പിച്ചു.
പ്രദേശത്തു തടിച്ചു കൂടിയ ജനങ്ങൾ
പ്രദേശത്തു തടിച്ചു കൂടിയ ജനങ്ങൾ
Updated on

ചെന്നൈ: തമിഴ്നാട്ടിലെ വളം നിർമാണ യൂണിറ്റിൽ നിന്ന് അമോണിയം വാതകം ചോർന്നു. വാതകം ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ നേരിട്ട 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് 11 മണിയോടെയാണ് കോറമാണ്ഡൽ ഇന്‍റർനാഷണൽ ലിമിറ്റഡ് ഇൻഡസ്ട്രിയിൽ നിന്ന് അമോണിയം വാതകം ചോർന്നത്. വാതകം ശ്വസിച്ച പ്രദേശവാസികൾക്ക് ശ്വാസം മുട്ടൽ, ഛർദി, തലകറക്കം എന്നിവ അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി പൊതുവഴിയിൽ നിലയുറപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. വാതകച്ചോർച്ച പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാതകച്ചോർച്ചയുടെ കാരണം കണ്ടെത്തിയിട്ടില്ല. വിദഗ്ധർ പ്ലാന്‍റിലെത്തി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കുന്നതു വരെയും ഫാക്റ്ററി അടച്ചിടാൻ നിർദേശം നൽകിയതായി പരിസ്ഥിതി വകുപ്പു മന്ത്രി എം. ശിവ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ തമിഴ്നാട് ആരോഗ്യമന്ത്രി മ സുബ്രഹ്മണ്യൻ സന്ദർശിച്ചു.

Trending

No stories found.

Latest News

No stories found.