ഫെമ നിയമ ലംഘനം; അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തു

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് 1999 (ഫെമ) കേസുമായി ബന്ധപ്പെട്ടാണ് അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തിയത്
ഫെമ നിയമ ലംഘനം; അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തു
Updated on

മുംബൈ: എഡിഎ ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മുംബൈ ബല്ലാർഡ് എസ്റ്റേറിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട്, 1999 (ഫെമ) കേസുമായി ബന്ധപ്പെട്ടാണ് അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തിയത്. 2020 ൽ യെസ് ബാങ്ക് പ്രേമോട്ടർക്കെതിരായ കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അനില്‌് അബാനി ഇഡിക്ക് മുന്നിൽ ഹാജരായത്.

420 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ 2022 സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി അനിൽ അംബാനിക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.