ജയ്പുർ: ബിജെപിയെ അധികാരത്തിലെത്തിച്ചാൽ പിഎം കിസാൻ സമ്മാൻ നിധിക്കു കീഴിൽ കീഴിൽ കർഷകർക്ക് വർഷം 12,000 രൂപ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 6000 രൂപയാണു നൽകുന്നത്. രാജസ്ഥാനിലെ ഹനുമാൻഗഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിലാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 6000 രൂപ സംസ്ഥാന സർക്കാരായിരിക്കും നൽകുക.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ഇന്ധനവില കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ രാജ്യത്ത് ഇന്ധന വില ഏറ്റവും ഉയർന്ന സംസ്ഥാനങ്ങളിലൊന്നാണു രാജസ്ഥാൻ. കർഷകരിൽ നിന്നു വിവിധ വിളകൾ താങ്ങുവിലയ്ക്കു ശേഖരിക്കുക മാത്രമല്ല, അവർക്ക് ബോണസും നൽകും. ബിജെപി ഭരിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ രാജസ്ഥാനിലെ പെട്രോൾ വിലയെക്കാൾ 12-13 രൂപ വരെ കുറവാണ്. ബിജെപിക്ക് അധികാരം കിട്ടിയാൽ ഇവിടെയും വില കുറയ്ക്കുമെന്നു മോദി.