എന്തിനാണ് ഈ 'ഭാരത്' വിരുദ്ധത, പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ; അനുരാഗ് ഠാക്കൂർ

'ഭാരത്' എന്ന പേരിനോടു ആർക്കാണു ഇത്ര അലർജി? ആരാണ് 'ഭാരത്' എന്ന പേരിനെ എതിർക്കുന്നത്?
അനുരാഗ് ഠാക്കൂർ
അനുരാഗ് ഠാക്കൂർ
Updated on

ന്യൂഡൽഹി: 'ഇന്ത്യ' ഒഴിവാക്കി രാജ്യത്തിന് 'ഭാരത്' എന്ന പേരാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതെന്ന പ്രചാരണം വെറും അഭ്യൂഹങ്ങളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജി20 ഉച്ചകോടിയെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് 'ഭാരത്' എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്. പ്രതിപക്ഷ നേതാക്കൾക്ക് 'ഭാരത്' എന്ന പേരിനോടുള്ള സമീപനം ഇപ്പോൾ വ്യക്തമായി. 'ഭാരത്' എന്ന വാക്കു എതിർക്കുന്നവർ അവരുടെ ചിന്താഗതിയാണ് പുറത്തുകാണിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഞാൻ 'ഭാരത്' സർക്കാരിന്‍റെ മന്ത്രിയാണ്. പല വാർത്താ ചാനലുകളിലും അവരുടെ പേരിൽ 'ഭാരത്' ഉണ്ട്. 'ഭാരത്' എന്ന പേരിനോടു ആർക്കാണു ഇത്ര അലർജി? ആരാണ് 'ഭാരത്' എന്ന പേരിനെ എതിർക്കുന്നത്? ഇപ്പോൾ 'ഭാരത്' എന്ന പേരിൽ വേദന അനുഭവപ്പെട്ടു തുടങ്ങിയോ? ഇക്കൂട്ടർ തന്നെയാണ് രാഷ്ട്രീയ പാർട്ടിയെ രാജ‍്യത്തെക്കാൾ വലുതായി കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങൾ രാജ്യത്തിന്‍റെ ആദരവ് നേടിക്കൊടുക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ എന്തിനാണ് പേരിനു മാത്രം പ്രധാന്യം നൽകുന്നത്. രാജ്യത്തെ 'ഭാരത്', 'ഇന്ത്യ' അല്ലെങ്കിൽ 'ഹിന്ദുസ്ഥാൻ' എന്നൊക്കെ വിളിച്ചോളൂ. എന്തിനാണ് ഈ 'ഭാരത്' വിരുദ്ധ മാനസികാവസ്ഥയെന്നും അനുരാഗ് ഠാക്കൂർ ചോദിച്ചു.

Trending

No stories found.

Latest News

No stories found.