12-ാം ദിനവും അർജുനെ കണ്ടെത്താനായില്ല; തെരച്ചിൽ അവസാനിപ്പിച്ച് മാൽപെ സംഘം

കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ
arjun rescue mision latest updates
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് മാൽപെ സംഘം
Updated on

ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ അഞ്ച് തവണയോളം നന്ദിയിലേക്കിറങ്ങിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ട്രക്ക് ഉണ്ടാവാൻ ഏറ്റവും സാധ്യത കൽപ്പിച്ച നാലാം പോയിന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്. എന്നാൽ അവിടെ ഇറങ്ങിയ മാൽപെയ്ക്ക് ചെളിയും പാറയും മാത്രമാണ് കണ്ടെത്താനായത്. ഇതിന് പുറമേ മറ്റ് പോയിന്‍റുകളിലും പരിശോധന നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു.

അർജുനായുള്ള തെരച്ചിൽ 12-ാം ദിനമാണ് നടക്കുന്നത്. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ. ഉ‍ഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെയാണ് പുഴയിലിറങ്ങിയത്. ഒരു തവണ കയർപൊട്ടി ഒഴുക്കിൽപെട്ട ഈശ്വർ മൽപെയെ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ചത്തെ തെരച്ചിൽ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നാലാം പോയിന്‍റിന് പുറമേ മറ്റിടങ്ങളിൽ മാൽപെയുടെ നേതൃത്യത്തിൽ നാളെ തെരച്ചിൽ നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Trending

No stories found.

Latest News

No stories found.