തെരച്ചിൽ അവസാനിപ്പിച്ചു; നദിയിലെ ഒഴുക്ക് കുറഞ്ഞ ശേഷം ദൗത്യം പുനരാരംഭിക്കുമെന്ന് കർണാടക

തെരച്ചിൽ നിർത്തരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കർണാടക ആവശ്യം നിരസിക്കുകയായിരുന്നു
arjun rescue operation temporarily stopped searching
ഷിരൂരിലെ തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ചു
Updated on

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ചതായി കർണാടക. ഞായറാഴ്ച വൈകുന്നേരം നടന്ന ഉന്നത തല യോഗത്തിലെ തീരുമാനം കർണാടക ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

തെരച്ചിൽ നിർത്തരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കർണാടക ആവശ്യം നിരസിക്കുകയായിരുന്നു. മോശം സാഹചര്യത്തിലാണ് തെരച്ചിൽ തുടർന്നിരുന്നത്. കനത്ത മഴയും നദിയിലെ നീരൊഴുക്കും തടസം സൃഷ്ടിക്കുകയാണ്. പുഴയില്‍ ഇറങ്ങാനാവില്ലെന്നും കുത്തൊഴുക്ക് കുറഞ്ഞാല്‍ തിരച്ചില്‍ തുടരുമെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. യന്ത്രങ്ങള്‍ എത്തിച്ചശേഷമേ തെരച്ചില്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

13-ാം ദിവസവും പ്രതീക്ഷയ്‌ക്കൊത്ത് തെരച്ചിൽ എത്തിയിരുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലായി ഈശ്വർ മാൽപെയും സംഘവും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും മൂലം തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു. വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മണ്ണും പാറയും കടപുഴകിയ മരങ്ങളുമുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് താത്ക്കാലികമായി രക്ഷാപ്രവർത്തനം നിർത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.