ബിജെപി നേതാവ് ഹര്‍ദ്ദിക് പട്ടേലിനെതിരെ അറസ്റ്റ് വാറന്‍റ്

ഗുജറാത്ത് അസംബ്ലി ഇലക്ഷനു മുന്നോടിയായി നടത്തിയ പ്രസംഗമാണു കേസിനാധാരം. ഗവണ്‍മെന്‍റിന്‍റെ നിബന്ധനകള്‍ ലംഘിച്ചു നടത്തിയ രാഷ്ട്രീയ പ്രസംഗമാണു കേസില്‍ കലാശിച്ചത്
ബിജെപി നേതാവ് ഹര്‍ദ്ദിക് പട്ടേലിനെതിരെ അറസ്റ്റ് വാറന്‍റ്
Updated on

ബിജെപി നേതാവും എംഎല്‍എയുമായ ഹര്‍ദ്ദിക് പട്ടേലിനെതിരെ അറസ്റ്റ് വാറന്റ്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ കോടതിയാണു വാറന്‍റ് പുറപ്പെടുവിച്ചത്. 2017-ലെ കേസില്‍ കോടതിക്കു മുമ്പാകെ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണു വാറന്‍റ്. അതേവര്‍ഷം ഗുജറാത്ത് അസംബ്ലി ഇലക്ഷനു മുന്നോടിയായി നടത്തിയ പ്രസംഗമാണു കേസിനാധാരം. ഗവണ്‍മെന്‍റിന്‍റെ നിബന്ധനകള്‍ ലംഘിച്ചു നടത്തിയ രാഷ്ട്രീയ പ്രസംഗമാണു കേസില്‍ കലാശിച്ചത്.

ഹരിപാര്‍ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ സമ്മേളനത്തിന്‍റെ അനുമതിയില്‍ പറഞ്ഞിരുന്ന നിബന്ധനകള്‍ ലംഘിച്ചതിനാണു ഹാര്‍ദ്ദിക്കിനെതിരെ കേസ്. 2018-ലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാംനഗര്‍ കോടതിയിലും ഹാര്‍ദ്ദിക്കിനെതിരെ സമാനമായൊരു കേസ് നിലവിലുണ്ട്.

2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദ്ദിക് പട്ടേലിനെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. തുടര്‍ന്നു ബിജെപി ടിക്കറ്റില്‍ അഹമ്മദാബാദിലെ വിരംഗാമില്‍ നിന്നും ജയിച്ച് എംഎല്‍എയായി.  

Trending

No stories found.

Latest News

No stories found.