കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ഹർജി ജൂൺ 7 ലേക്ക് മാറ്റി, ഞായറാഴ്ച ജയിലിലേക്ക് മടങ്ങണം

മാർച്ച് 21 ന് ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മേയ് 10 ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
arvind kejriwal delhi excise policy case update
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജി ജൂൺ 7 ലേക്ക് മാറ്റി ഡൽഹി റോസ് അവന്യു കോടതി. ഇതോടെ ഞായറാഴ്ച തന്നെ കെജ്‌രിവാളിന് ജയിലിലേക്ക് തിരിച്ചു പോവേണ്ടി വരും. മാർച്ച് 21 ന് ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മേയ് 10 ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ കെജ്‌രിവാൾ ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി രജിസ്ട്രി തയാറായിരുന്നില്ല. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ കെജ്‌രിവാളിനോട് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് സ്ഥിര ജാമ്യം തേടി കെജ്‌രിവാൾ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാൾ‌ ജാമ്യാപേക്ഷ നൽകിയത്. ഇത് ഇഡി എതിർത്തു. ആരോ​ഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.