ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻമുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കൊവിഡ് സ്ഥീരികരിച്ചു. താൻ ഐസൊലേഷനിലാണെന്നും സമ്പർക്കം പുലർത്തിയവരെല്ലാവരും കൊവിഡ് പരിശോധിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നും വസുന്ധര രാജെ ട്വീറ്ററിലൂടെ അറിയിച്ചു.
തനിക്ക് ചെറിയ ലക്ഷണങ്ങളോടെ കൊവിഡ് സ്ഥീരികരിച്ചു. ഡോക്‌ടറുടെ നിർദേശപ്രകാരം കുറച്ചുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യും. എല്ലാവരും ജാഗ്രത പുലർത്തണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര എന്നിവടങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്രയിൽ 711 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 218 കേസുകൾ മുംബൈയിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3729 ആയി. കൊവിഡ് കേസുകളുടെ എണ്ണത്തിൽ 186 % വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് എച്ച്3 എൻ2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിലാണ് കൊവിഡ് കേസുകളുടെ വർധന.