അഹമ്മദാബാദ്: ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
അസ്ന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിനടയിലായി. 26 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 18000 പേരെ മാറ്റിപ്പാർപ്പിച്ചു.ത 1200 പേരെ രക്ഷപ്പെടുത്തി.
1976 നു ശേഷം ഓഗസ്റ്റ് മാസത്തിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റാണ് അസ്ന. പാക്കിസ്ഥാനിലും വീശിയടിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന് അസ്നയെന്ന് പേരിട്ടത് പാക്കിസ്ഥാനാണ്.