മദ്യ വില കുത്തനെ കുറച്ച് അസം; ഉപഭോഗം കൂട്ടി വരുമാനം കൊയ്യാൻ ശ്രമം

സെപ്റ്റംബർ ഒന്നു മുതൽ 300 മുതൽ 500 രൂപ വരെ വിലയുണ്ടായിരുന്നു ആഡംബര ബ്രാൻഡുകളുടെ 750 മില്ലി ബോട്ടിൽ വെറും 166 രൂപയ്ക്ക് ലഭിക്കും.
alcohol price reduces
മദ്യ വില കുത്തനെ കുറച്ച് അസം
Updated on

ഗ്വാഹട്ടി: മദ്യ വില വെട്ടിക്കുറച്ച് അസം സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് ഓഗസ്റ്റ് 17ന് പുറത്തു വിട്ട വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോഗം കൂട്ടി വരുമാനം വർധിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഇന്ത്യൻ നിർമിത വിദേശമന്ദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡി ടു ഡ്രിങ്ക് ഓപ്ഷനുകൾ എന്നിവയുൾപ്പെടെയുള്ളവപരുടെ വിലയിലാണ് കുറവുണ്ടാകുക.

സെപ്റ്റംബർ ഒന്നു മുതൽ 500 രൂപ വരെ വിലയുണ്ടായിരുന്നു ആഡംബര ബ്രാൻഡുകളുടെ 750 മില്ലി ബോട്ടിൽ വെറും 166 രൂപയ്ക്ക് ലഭിക്കും.

500 മുതൽ 700 രൂപ വരെ വിലയണ്ടായിരുന്നവ 750 മില്ലി ബോട്ടിലിന് 214 രൂപയായി കുറയും. ഉത്സവ കാലം അടുക്കുന്നതോടെയാണ് അസം സർക്കാർ പുതിയ നയവുമായി രംഗത്തെത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.