7,000ലേറെ അതിഥികൾ; 100 ലേറെ വിമാനങ്ങളെ സ്വീകരിച്ച് അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ളം

90ലേ​റെ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് ഞാ​യ​റാ​ഴ്ച സാ​ക്ഷ്യം വ​ഹി​ച്ച​ത്
 7,000ലേറെ അതിഥികൾ; 100 ലേറെ വിമാനങ്ങളെ സ്വീകരിച്ച് അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ളം
Updated on

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ളം സ്വീ​ക​രി​ച്ച​ത് നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ളെ. 7,000ലേ​റെ അ​തി​ഥി​ക​ളെ​യാ​ണ് ക്ഷേ​ത്ര ട്ര​സ്റ്റ് ക്ഷ​ണി​ച്ച​ത്. ഇ​വ​രെ​യും വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്ങി​നും ടെ​യ്ക്ക് ഓ​ഫി​നു​മാ​യി​രു​ന്നു ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ളം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ട​ര വ​രെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 18 വി​മാ​ന​ങ്ങ​ൾ ലാ​ൻ​ഡ് ചെ​യ്തു. 17 വി​മാ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്നു പ​റ​ന്നു​യ​ർ​ന്നു. ഞാ​യ​റാ​ഴ്ച​യും വി​മാ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ. 90ലേ​റെ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് ഞാ​യ​റാ​ഴ്ച സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, അ​നു​പം ഖേ​ർ, കൈ​ലാ​സ് ഖേ​ർ, സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ, അ​മി​താ​ഭ് ബ​ച്ച​ൻ, അ​നി​ൽ അം​ബാ​നി, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ​യെ​ത്തി. ഹേ​മ​മാ​ലി​നി, ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ, ര​ജ​നി​കാ​ന്ത്, ക​ങ്ക​ണ റ​ണാ​വ​ത്ത് തു​ട​ങ്ങി​യ​വ​ർ ഞാ​യ​റാ​ഴ്ച ത​ന്നെ ന​ഗ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.