രാമവിഗ്രഹത്തിന് ഉപയോഗിച്ചത് 300 കോടി വർഷം പഴക്കമുള്ള ശില

മൈസൂരു സർവകലാശാലയിലെ ഭൗമശാസ്ത്ര വിഭാഗം മുൻ അധ്യാപകൻ പ്രൊഫ. ഡോ. സി. ശ്രീകാന്തപ്പയാണ് മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് ശിൽപ്പനിർമാണത്തിന് ഉപയോഗിച്ച ശിലയെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തിയത്
അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും അതു നിർമിച്ച കല്ലും.
അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും അതു നിർമിച്ച കല്ലും.
Updated on

മൈസൂരു: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹം രൂപം കൊണ്ടത് 300 കോടി വർഷം പഴക്കമുള്ള കൃഷ്ണശിലയിൽ നിന്ന്. മൈസൂരു സർവകലാശാലയിലെ ഭൗമശാസ്ത്ര വിഭാഗം മുൻ അധ്യാപകൻ പ്രൊഫ. ഡോ. സി. ശ്രീകാന്തപ്പയാണ് മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് ശിൽപ്പനിർമാണത്തിന് ഉപയോഗിച്ച ശിലയെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാറയാണിതെന്നും ശ്രീകാന്തപ്പ. കർണാടകയിലെ എച്ച്.ഡി. കോട്ട താലൂക്കിലുള്ള ജയപുര ഹോബ്ലിക്കു സമീപം ഗുജ്ജഗൗഡനപുരയിൽ നിന്നാണ് വിഗ്രഹ നിർമാണത്തിനു ശില തെരഞ്ഞെടുത്തത്.

"ഭൗമശാസ്ത്ര പരമായി മൈസൂരു പ്രദേശത്തെ പാറകൾ ആർക്കിയൻ- ധർവാർ ക്രറ്റോണിന്‍റെ ഭാഗമാണ്. മൈസൂരുവിലെ അടിസ്ഥാനശിലകളിൽ സിലിക്കയുടെയും അലൂമിനയുടെയും സാന്നിധ്യമുണ്ട്. ഐസോടോപ്പിക് പഠനങ്ങളിൽ ഇവയ്ക്ക് 340 കോടി വർഷങ്ങളുടെ പഴക്കമുണ്ടെന്നാണു കണ്ടെത്തിയത്. ഇക്കാലത്ത് മൈസൂരുവിൽ നിന്നുള്ള ഈ കൃഷ്ണശിലാ ഭാഗങ്ങൾ അലങ്കാര നിർമിതികൾക്കായി യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്''- ശ്രീകാന്തപ്പ പറഞ്ഞു.

ഏതോ ഒരു കാലത്ത് കടലിനടിയിലായിരുന്നു ഈ പ്രദേശമെന്നതിന്‍റെ സൂചനകളാണ് ഇന്ന് ഇവിടെ കാണുന്ന അവസാദ ശിലകൾ. നീല നിറം കലർന്ന ഈ പാറയുടെ പുറംപാളി മൃദുവായതിനാൽ ശിൽപ്പ നിർമാണത്തിന് ഉചിതമായി കണക്കാക്കപ്പെടുന്നു. ശിൽപ്പത്തിലെ നേരിയ കൊത്തുപണികൾ പോലും ഇവയിൽ കൃത്യമായി ചെയ്യാനാകുമെന്നാണു വിദഗ്ധർ പറയുന്നത്.

Trending

No stories found.

Latest News

No stories found.