ന്യൂഡൽഹി: എഴുപതു വയസിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരേയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിർന്ന പൗരരെ അഞ്ച് ലക്ഷം രൂപ പരിരക്ഷയുള്ള പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന ആരോഗ്യപദ്ധതിക്ക് കീഴിലുള്ളവർക്ക് അത് തുടരുകയോ പുതിയത് തെരഞ്ഞെടുക്കുകയോ ചെയ്യാം.
അർഹരായവർക്ക് ഉടൻ വ്യക്തിഗത കാർഡ് വിതരണം ചെയ്യും. പദ്ധതിക്ക് 3437 കോടിയുടെ അധികച്ചെലവാണ് കണക്കാക്കുന്നത്.