വീണ്ടും എൻസിഇആർടിയുടെ കടുംവെട്ട്; ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകങ്ങളിൽ‌ നിന്ന് ഒഴിവാക്കി

വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ എൻസിഇആർടി വരുത്തിയിരിക്കുന്നത്
NCERT - Representative Image
NCERT - Representative Image
Updated on

ന്യൂഡൽഹി: വീണ്ടും എൻസിഇആർടിയുടെ കടുംവെട്ട്. പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. ഒഴുവാക്കിയ ഭാഗത്തിനു പകരം രാമക്ഷേത്രം നിർമ്മാണമാണ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.

വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ എൻസിഇആർടി വരുത്തിയിരിക്കുന്നത്. അയോഗ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന ഒരു മാറ്റം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിർമ്മിക്കാനായി എന്ന കാര്യം മാത്രമാണ് ഉൾപ്പെടുത്തിയത്. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.

Trending

No stories found.

Latest News

No stories found.