8, 480 കോടി രൂപ ചെലവിൽ 6 ദിവസങ്ങൾക്ക് മുന്‍പ് ഉദ്ഘാടനം; ബംഗളൂരു- മൈസൂരു എക്സപ്രസ് വേ ഒറ്റ മഴയിൽ മുങ്ങി (വീഡിയോ)

പാലത്തിന്‍റെ മിനുസമേറിയ ടാറിങ്ങിൽ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങൾ തെന്നുന്നു എന്ന പരാതിയിൽ ദേശീയപാത അതോറിറ്റി നേരത്തെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
8, 480 കോടി രൂപ ചെലവിൽ 6 ദിവസങ്ങൾക്ക് മുന്‍പ് ഉദ്ഘാടനം; ബംഗളൂരു- മൈസൂരു എക്സപ്രസ് വേ ഒറ്റ മഴയിൽ മുങ്ങി (വീഡിയോ)
Updated on

ബംഗളൂരു: 6 ദിവസങ്ങൾക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കടർണാടകയിലെ ബംഗളൂരു- മൈസൂരു എക്സപ്രസ് വേയിൽ കനത്ത മഴയിൽ വെള്ളത്തിനടിയിലായി.

രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച പെയ്ത മഴയിലാണ് 8480 കോടി രൂപ ചിലവിൽ നിർമ്മിച്ച 10 വരി പാത മുങ്ങിയത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. യാത്രക്കാരിൽ ചിലർ സർക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും രൂക്ഷമായി വിമർശിച്ചു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ പെരുമഴയാണ്.

ഈ മാസം 12 നായിരുന്നു പ്രധാനമന്ത്രി ബംഗളൂരു- മൈസൂരു എക്സപ്രസ് വേ ഉദ്ഘാടനം ചെയ്തത്. പാലത്തിന്‍റെ മിനുസമേറിയ ടാറിങ്ങിൽ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങൾ തെന്നുന്നു എന്ന പരാതിയിൽ ദേശീയപാത അതോറിറ്റി നേരത്തെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

കഴിഞ്ഞ മഴക്കാലത്ത് എക്പ്രസ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തുടർന്ന് നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും അറ്റകുറ്റപണികൾ നടത്തി ബംഗളൂരു- മൈസൂരു എക്സപ്രസ് വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.