കോടതി വളഞ്ഞ് പ്രക്ഷോഭകർ; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു

ജസ്റ്റിസ് ഹസൻ ഉൾപ്പെടെ ജഡ്ജിമാർ ഷെയ്ഖ് ഹസീന അനുകൂലികളാണെന്ന് ആരോപിച്ച് ഹസ്നത് അബ്ദുള്ളയുടെ നേതൃത്വത്തിൽ വിവേചന വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ അണികൾ കോടതി വളഞ്ഞു.
bangladesh chief justice resigns after massive protest
ഉബൈദുൾ ഹസൻfile
Updated on

ധാക്ക: പ്രക്ഷോഭകർ സുപ്രീം കോടതി വളഞ്ഞതിനെത്തുടർന്നു ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജിവച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്കു പലായനം ചെയ്ത് അഞ്ചു ദിവസം പിന്നിടുമ്പോഴാണു ചീഫ് ജസ്റ്റിസിന്‍റെ രാജി. ശനിയാഴ്ച രാവിലെ 11ന് മുഴുവൻ ജഡ്ജിമാരുടെയും യോഗം വിളിച്ചിരുന്നു ചീഫ് ജസ്റ്റിസ്.

ഇതിനിടെ, ജസ്റ്റിസ് ഹസൻ ഉൾപ്പെടെ ജഡ്ജിമാർ ഷെയ്ഖ് ഹസീന അനുകൂലികളാണെന്ന് ആരോപിച്ച് ഹസ്നത് അബ്ദുള്ളയുടെ നേതൃത്വത്തിൽ വിവേചന വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ അണികൾ കോടതി വളഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ ചീഫ് ജസ്റ്റിസ് ഉടൻ രാജിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ, യോഗം ഉപേക്ഷിച്ച ചീഫ് ജസ്റ്റിസ് രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീന് അയച്ചതായി ഒരു മണിയോടെ പുതിയ ഭരണകൂടത്തിലെ നിയമ ഉപദേഷ്ടാവ് പ്രൊഫ. ആസിഫ് നസറുൾ അറിയിച്ചു.

കോടതി വളഞ്ഞ പ്രക്ഷോഭകരോട് സംയമനം പാലിക്കണമെന്ന് സൈന്യം അഭ്യർഥിച്ചിരുന്നു. രാജ്യത്തെ എല്ലാ ജഡ്ജിമാരുടെയും സുരക്ഷയെക്കരുതിയാണു തന്‍റെ രാജിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റു ജഡ്ജിമാർ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അത് അവർ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം.

Trending

No stories found.

Latest News

No stories found.