വ്യാജ ഇന്ത്യൻ വിസ ഉപയോഗിച്ച് തായ്‌ലാന്‍റിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി ലഖ്‌നൗവിൽ പിടിയിൽ

ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നത്
A Bangladeshi national was arrested in Lucknow for trying to enter Thailand using a fake Indian visa
വ്യാജ ഇന്ത്യൻ വിസ ഉപയോഗിച്ച് തായ്‌ലാന്‍റിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി ലഖ്‌നൗവിൽ പിടിയിൽfile image
Updated on

ലഖ്‌നൗ: വ‍്യാജ ഇന്ത‍്യൻ വിസ ഉപയോഗിച്ച് തായ്‌ലാന്‍റിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി ലഖ്‌നൗവിൽ പിടിയിലായി. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നത്. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരനെ ചോദ‍്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.

വെള്ളിയാഴ്ച ലഖ്‌നൗവിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുന്ന വിമാനത്തിലെ യാത്രക്കാരെ പരിശോധിക്കുകയായിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ രാകേഷ് കുമാർ യാദവ്. പാസ്പോർട്ടും ആധാർ കാർഡും പരിശോധിക്കുന്നതിനിടെ സംശയം തോന്നി ഇയാളെ ചോദ‍്യം ചെയ്തപ്പോഴാണ് ഇയാൾ ബംഗ്ലാദേശ് സ്വദേശി ഷിമുൽ ബറുവയാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂർ പൊലീസ് സ്റ്റേഷനിലെ രത്തലയുടെ വിലാസമാണ് രേഖയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ ബംഗ്ലാദേശിലെ ഷിൽഘട്ട, ചോപചാരി, സത്കാനിയ, ചാട്ടോഗ്രാം സ്വദേശിയായ ഷിമുൽ ബറുവയാണെന്ന് കണ്ടെത്തി.

ബറുവ തന്‍റെ പേരും വിലാസവും മാറ്റി, വ്യാജ രേഖകൾ മുഖേന പശ്ചിമ ബംഗാളിലെ വിലാസത്തിൽ പാസ്‌പോർട്ടും ആധാർ കാർഡും ഉണ്ടാക്കി. ശനിയാഴ്ച സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻചാർജ് ശൈലേന്ദ്ര ഗിരി പറഞ്ഞു. ബറുവയുടെ കൈവശം നിന്ന് ബംഗ്ലാദേശ് പാസ്‌പോർട്ടും കണ്ടെടുത്തു.

2024 ജൂണിൽ വ്യാജ ഇന്ത്യൻ രേഖകളുമായി ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമിച്ച മറ്റ് മൂന്ന് ബംഗ്ലാദേശി പൗരന്മാരെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.

Trending

No stories found.

Latest News

No stories found.