വിരാട് കോലിയുടെ ബംഗളൂരുവിലെ 'വൺ8 കമ്യൂൺ’ പബിനെതിരെ കേസ്

എം.ജി റോഡിലെ മറ്റു പബുകൾക്കെതിരെയും ബംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്
Bengaluru police case against Virat Kohli-owned pub One8 Commune| വിരാട് കോലിയുടെ ബംഗളൂരുവിലെ 'വൺ8 കമ്യൂൺ’ എന്ന പബിനെതിരെ കേസ്
വിരാട് കോലി| 'വൺ8 കമ്യൂൺ’ പബ്
Updated on

ബംഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബിനെതിരെ കേസ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള 'വൺ8 കമ്യൂൺ’ എന്ന പബിനെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്. ഒരു മണിക്ക് ശേഷവും പ്രവർത്തിച്ചതിനാണ് പബിനെതിരെ നടപടി. എം.ജി റോഡിലെ മറ്റു പബുകൾക്കെതിരെയും ബംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്.

അർധരാത്രിയും ഉച്ചത്തിൽ പാട്ട് വെക്കുന്നെന്ന പരാതിയെ തുടർന്നാണ് ​പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ പബുകൾ 1.30ന് ശേഷവും പ്രവർത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭിച്ചതിനുശേഷം തുടർനടപടികൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു.

വിരാട് കോലിയുടെ 'വൺ8 കമ്യൂൺ' ഡൽഹി, മുംബൈ, പൂനെ, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചത്. എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള കസ്തൂർബ റോഡിലെ രത്നം കോംപ്ലക്‌സിന്റെ ആറാം നിലയിലാണ് 'വൺ8 കമ്യൂൺ' സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ വർഷം വേഷ്ടി ധരിച്ച് എത്തിയ തമിഴ്നാട് സ്വദേശിക്ക് മുംബൈയിലെ 'വൺ8 കമ്യൂൺ' പബിൽ പ്രവേശനം നിഷേധിച്ചുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡിന് (പി.പി.എൽ) പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കഴിഞ്ഞ വർഷം വൺ8 കമ്യൂണിനെ ഡൽഹി ഹൈകോടതി വിലക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) തുടക്കം മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച കോഹ്‌ലിക്ക് ബെംഗളൂരുവുമായി പ്രത്യേക ബന്ധമുണ്ട്. അതുകൊണ്ടുകൂടിയാണ് വിരാട് കോലി എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തന്നെ 'വൺ8 കമ്യൂൺ' എന്ന പബിന്റെ പ്രവർത്തനം ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.