ഭർതൃഹരി മഹ്താബ് പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്‌തു

8 തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയത്.
bhartruhari mahtab takes oath as pro-tem speaker
ഭർതൃഹരി മഹ്താബ് പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്‌തു
Updated on

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും 18-ാം ലോക്‌സഭയുടെ പ്രോടേം സ്‌പീക്കറായി ബിജെപി എംപി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്‌ച, പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും. പ്രോ-ടേം സ്‌പീക്കറാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക.

8 തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയത്. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് 1998 മുതൽ തുടർച്ചയായി 7 തവണയാണ് എംപിയാകുന്നത്. 2024-ലാണ് മഹ്താബ് ബിജെപിയില്‍ ചേർന്നത്.

ഇതിൽ പ്രതിക്ഷേധിച്ച് പ്രോടേം സ്‌പീക്കറെ സഹായിക്കുന്ന പാനലിൽ നിന്നും കോൺഗ്രസും ഇന്ത്യാ സഖ്യം പിന്മാറിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍.ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയാണ് പ്രോടെം സ്പീക്കറുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പാനലില്‍ തുടരില്ലെന്ന് അംഗങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതില്‍ സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Trending

No stories found.

Latest News

No stories found.